ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; മലപ്പുറത്ത് ബസ്സുകളുടെ മിന്നല്‍പ്പണിമുടക്ക്

Update: 2023-12-15 06:02 GMT

മലപ്പുറം: ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് നടത്തുന്നു. പരപ്പനങ്ങാടി-മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്കും തിരൂരിലേക്കും തിരിച്ചും സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ജില്ലയിലാകെ പണിമുടക്കുകയായിരുന്നു. മഞ്ചേരിയില്‍ നിന്ന് അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍ ഭാഗങ്ങളിലേക്കൊന്നും ബസ്സുകള്‍ ഓടിയില്ല. ഇന്ന് രാവിലെ ആറു മുതലാണ് മിനന്നല്‍ പണിമുടക്ക് തുടങ്ങിയത്. ഇതോടെ വിദ്യാര്‍ഥികളും യാത്രക്കാരും വലഞ്ഞു. പലരും പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയത് അല്‍പ്പം ആശ്വാസമായി. പലരും സമാന്തര ഓട്ടോ സര്‍വീസുകളെ ആശ്രയിച്ചു.

Tags: