താനൂര്‍ റെയില്‍വേ ഗെയിറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സമരസംഗമം

ജനങ്ങളെ ദ്രോഹിക്കുന്ന റെയില്‍വേയുടെ നടപടി അവസാനിപ്പിക്കണം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Update: 2022-08-19 09:58 GMT

താനൂര്‍-തെയ്യാല റെയില്‍വേ ഗെയിറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ മുസ്‌ലിം ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം മുസ്‌ലിം ലീഗ് ദേശീയ ഓര�

താനൂര്‍: താനൂര്‍-തെയ്യാല റെയില്‍വേ ഗെയിറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ മുസ്‌ലിം ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സമരസംഗമം നടത്തി. സമര സംഗമം മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ദ്രോഹിക്കുന്ന റെയില്‍വേയുടെ നടപടി അവസാനിപ്പിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. റെയില്‍വേ ജനങ്ങളെ പരിഹസിക്കരുത്. മേല്‍പ്പാല നിര്‍മാണത്തിന് വേണ്ടി താത്ക്കാലികമായി അടച്ച ഗെയിറ്റ് തുറക്കാത്തത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇതിനെതിരേ ജനങ്ങളെ അണിനിരത്തി ജനകീയ സമരത്തിന് നേതൃത്വം നല്‍കും. റെയില്‍വേക്ക് നല്‍കാനുള്ള 7.03 കോടി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കാന്‍ റെയില്‍വെക്ക് അവസരം നല്‍കുകയാണ്. ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. റെയില്‍വേക്ക് ന്യായം പറയാന്‍ അവസരമുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. റെയില്‍വേ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ജനങ്ങളുടെ ദുരിതമകറ്റാന്‍ റെയിവേ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ടി പി എം അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. കെ എന്‍ മുത്തുക്കോയ തങ്ങള്‍, എംപി അഷറഫ്, ടി വി കുഞ്ഞന്‍ ബാവ ഹാജി, പി പി ശംസുദ്ധീന്‍, കെ പി മുഹമ്മദ് ഇസ്മായില്‍, അഡ്വ. കെ പി സൈതലവി, ഇ പി കുഞ്ഞാവ, പി പി ബാവ തങ്ങള്‍, ടി പി ഖലിദ്കുട്ടി, അഡ്വ. പി പി റഹൂഫ്, കെ സലാം, എ എം യൂസഫ്, ജംഷീര്‍ ഷാന്‍, ഇ പി ഹനീഫ മാസ്റ്റര്‍, സുല്‍ത്താന്‍ ഒട്ടുമ്പുറം, നിസാം താനൂര്‍, റഷീദ് വടക്കയില്‍, സി കെ സുബൈദ, ഉമ്മുകുല്‍സു ടീച്ചര്‍, കെ പി അലി അക്ബര്‍, ഷാഹിദ് പനങ്ങാട്ടൂര്‍, സി പി സുലൈമാന്‍, എസ് പി കോയമോന്‍ സംസാരിച്ചു.
Tags:    

Similar News