ഇസ്ഹാഖ് വധം: സിപിഎം ജില്ലാ നേതാവിനെ പ്രതിചേര്‍ക്കുക-മുസ് ലിം ലീഗ്

Update: 2019-10-29 13:42 GMT

പരപ്പനങ്ങാടി: അഞ്ചുടിയിലെ മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് വധത്തില്‍ സിപിഎം ജില്ലാ നേതാവ് പി ജയനെ പ്രതിചേര്‍ക്കണമെന്ന് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇസ്ഹാഖിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ആയുധങ്ങള്‍ കണ്ടെടുത്തത് താനൂരിലെ ഒട്ടുമിക്ക അക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ജയന്റെ വീട്ടുപരിസരത്ത് നിന്നാണ്. കൊലപാതകം നടക്കുന്നതിന്റെ ഒരാഴ്ച മുമ്പ് സംസ്ഥാന നേതാവ് ജയരാജനും ജയനും ഇപ്പോള്‍ പിടിയിലായ പ്രതികളുമായി ഒത്തു ചേര്‍ന്നിരുന്ന ഫോട്ടോയുള്‍പ്പെടെ വിരല്‍ചൂണ്ടുന്നത് ഗൂഢാലോചനയിലേക്കാണ്. മാത്രമല്ല, ഇതിനുശേഷം വാട്‌സാപ്പില്‍ കൗണ്ട് ഡൗണ്‍ എന്ന രീതിയില്‍ ഇനി കൊല നടക്കുമെന്ന പ്രചാരണം നടത്തിയാണ് അഞ്ചുടിയില്‍ ഇസ്ഹാഖിനെ വകവരുത്തിയത്. ഇത്തരം പ്രവൃത്തികള്‍ സൂചിപ്പിക്കുന്നത് മുന്‍കൂട്ടി ആസുത്രണം ചെയ്തതാണന്നതിനു തെളിവാണ്. കൊല നടത്തിയവര്‍ ജയന്റെ വീട്ടിലെത്തിയന്നതിന് ആയുധം കണ്ടടുത്ത സ്ഥലം ഉദാഹരണമാണ്. ഇവിടങ്ങളിലെ സിസിടിവി പരിശോധിക്കുകയും സമഗ്രാന്വേഷണം നടത്തി സിപിഎം നേതാക്കളുടെ പങ്ക് പുറത്തുകൊണ്ട് വരണമെന്നും ജയനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മണ്ഡലം നേതാക്കളായ കെ എന്‍ മുത്തുക്കോയ തങ്ങള്‍, പി അശ്‌റഫ്, നൂഹ് കരിങ്കപ്പാറ പങ്കെടുത്തു.



Tags:    

Similar News