മയ്യിത്ത് സംസ്‌ക്കരിക്കുന്നവരുടെ സംഗമം നടത്തി

താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Update: 2022-04-16 19:03 GMT

താനൂര്‍: എസ്‌വൈഎസ് താനൂര്‍ സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സോണിലെ മുഴുവന്‍ മഹല്ലുകളിലേയും മയ്യിത്ത് സംസ്‌കരിക്കുന്നവരുടെ സ്‌നേഹ സംഗമം താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ചു. താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സൈനുദ്ധീന്‍ ബാഖവി പകര അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, അബ്ദുള്‍ മജീദ് അഹ്‌സനി ചെങ്ങാനി വിഷയാവതരണം നടത്തി. ഡോ. എ പി അബ്ദുറഹിമാന്‍ സഖാഫി മീനടത്തൂര്‍, ഹമ്മാദ് അബ്ദുള്ള സഖാഫി താനൂര്‍, സെക്കീര്‍ സഖാഫി മങ്ങാട് പ്രസംഗിച്ചു. യൂനുസ് സഖാഫി താനൂര്‍, പി പി മുഹമ്മദ് റാഫി താനൂര്‍, ഷഫീഖ് റഹ്മാന്‍ അരീക്കാട്, അബ്ദുള്‍ ഹമീദ് പുത്തന്‍തെരു, ഫൈസല്‍ താനാളൂര്‍ സംബന്ധിച്ചു. ഇഫ്താര്‍ പാര്‍ട്ടിയും ഉപഹാര വിതരണവും നടന്നു.

Tags:    

Similar News