നഗരസഭാ പ്ലാന്റിലെ അഗ്‌നിബാധ ദുരൂഹം; അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ആസൂത്രണമില്ലാതെ നടക്കുന്ന നിര്‍മാണങ്ങളെക്കുറിച്ച് കൗണ്‍സിലിനകത്തും പുറത്തും പരാതിപ്പെട്ടിരുന്നു.

Update: 2019-03-18 04:29 GMT

പെരിന്തല്‍മണ്ണ: നഗരസഭയുടെ ഖരമാലിന്യസംസ്‌കരണ പ്ലാന്റിലുണ്ടായ അഗ്‌നിബാധയില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. കോടികളുടെ നഷ്ടം വരുത്തിവച്ച തീപ്പിടിത്തത്തിന്റെ ഉത്തരവാദികള്‍ നഗരസഭയാണ്. അശാസ്ത്രീയമായ മാലിന്യനിക്ഷേപവും സംസ്‌കരണവും സംബന്ധിച്ച് കാലങ്ങളായി പ്രതിപക്ഷം ആക്ഷേപമുന്നയിക്കുകയാണ്. ആസൂത്രണമില്ലാതെ നടക്കുന്ന നിര്‍മാണങ്ങളെക്കുറിച്ച് കൗണ്‍സിലിനകത്തും പുറത്തും പരാതിപ്പെട്ടിരുന്നു. മാലിന്യസംസ്‌കരണത്തിനായി 13 ഏക്കര്‍ സ്ഥലം കാല്‍നൂറ്റാണ്ടായി കൈവശംവച്ചിട്ടും ഒരു മാതൃകാ പദ്ധതിയും ഭരണസമിതിക്ക് അവതരിപ്പിക്കാനായില്ല. സമീപകാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ഷെഡ് ഉള്‍പ്പടെ കത്തിനശിച്ചിരിക്കുകയാണ്.

നടത്തിപ്പുകാരുള്‍പ്പടെയുള്ളവരുടെ അനാസ്ഥ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്കും മറ്റ് പാഴ്‌വസ്തുക്കളും വേര്‍തിരിച്ച് സംസ്‌കരിച്ച് സൂക്ഷിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെബിലിറ്റേഷന്‍ സെന്റര്‍ (എംആര്‍എഫ് സെന്റര്‍) അഗ്‌നിബാധയില്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി 11ന്് എംആര്‍എഫ് സെന്ററിനുള്ളില്‍ തീ കത്തുന്നത് രാത്രിജോലിയിലുള്ള ജീവനക്കാരാണ് ആദ്യം കണ്ടത്. കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.





Tags:    

Similar News