സാമ്പത്തിക സംവരണം: മഞ്ചേരിയില്‍ കാംപസ് ഫ്രണ്ടിന്റെ വേറിട്ട പ്രതിഷേധം

സംവരണത്തില്‍ കൈയിട്ടു വാരുന്ന സവര്‍ണനേയും സംവരണം അവകാശമുള്ളവര്‍ സ്വീകരിക്കുമ്പോള്‍ അതിനെ തടയുന്ന രാഷ്ട്രീയക്കാരനെയുമാണ് പരിപാടിയില്‍ ചിത്രീകരിച്ചത്.

Update: 2019-02-22 16:57 GMT

മഞ്ചേരി: സാമ്പത്തിക സംവരണം നടപ്പാക്കി ഭരണഘടന തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേത്രത്തില്‍ മഞ്ചേരി ടൗണില്‍ റോഡ് ഷോ സംഘടിപ്പിച്ചു. സംവരണത്തില്‍ കൈയിട്ടു വാരുന്ന സവര്‍ണനേയും സംവരണം അവകാശമുള്ളവര്‍ സ്വീകരിക്കുമ്പോള്‍ അതിനെ തടയുന്ന രാഷ്ട്രീയക്കാരനെയുമാണ് പരിപാടിയില്‍ ചിത്രീകരിച്ചത്. മഞ്ചേരി കൊരമ്പയില്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ടൗണ്‍ ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്തു സമാപിച്ചു.

സാമ്പത്തിക സംവരണം നിലവില്‍ വരുന്നതോടെ ദലിത്, മുസ്ലിം, പിന്നാക്ക വിഭാഗക്കാരെ വീണ്ടും പിന്നാക്ക അവസ്ഥയിലേക്ക് തള്ളി വിടുന്ന അവസ്ഥയാണ് ഉണ്ടാവുകയെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഷഫീഖ് വാക്കാലൂര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയൊരു വിപത്ത് സംഭവിക്കും.

സാമ്പത്തിക സംവരണം ദാരിദ്ര്യ നിര്‍മാജന പദ്ധതി അല്ല. അവര്‍ണ ഭൂരിപക്ഷത്തെ വഞ്ചിക്കുന്ന പദ്ധതി ആണ്. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും ഷഫീഖ് വാക്കാലൂര്‍ ആവശ്യപ്പെട്ടു. മിസ്ഹബ്, ഷഹീര്‍, അക്ബര്‍, ഹാസിന്‍, ജവാദ്, യാക്കൂബ് നേതൃത്വം നല്‍കി. 

Tags:    

Similar News