'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക'; നാടൊട്ടുക്കും പ്രതിരോധസംഗമങ്ങള്‍ ശക്തിപ്പെടുന്നു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ നടക്കുന്ന രാജ്യവ്യാപകപ്രചാരണമാണ് നാട്ടിന്‍പുറങ്ങളില്‍വരെ ചര്‍ച്ചയാവുന്നത്. രണ്ടാം മോദി ഭരണത്തോടെ പ്രതിപക്ഷത്തെ പോലും ഭയപ്പെടുത്തി പുതിയ നിയമങ്ങള്‍ നിര്‍മിച്ചും ജനങ്ങളെ അടിച്ചമര്‍ത്തിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്.

Update: 2019-09-19 06:35 GMT

തിരൂര്‍: ഭയമില്ലാത്ത സമൂഹത്തിന് മാത്രമേ അന്തസ്സോടെ ജീവിക്കാന്‍ കഴിയുകയുള്ളൂവെന്ന ഓര്‍മപ്പെടുത്തലുമായി നാടൊട്ടുക്കും പ്രതിരോധസംഗമങ്ങള്‍ ശക്തിയാര്‍ജിക്കുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ നടക്കുന്ന രാജ്യവ്യാപകപ്രചാരണമാണ് നാട്ടിന്‍പുറങ്ങളില്‍വരെ ചര്‍ച്ചയാവുന്നത്. രണ്ടാം മോദി ഭരണത്തോടെ പ്രതിപക്ഷത്തെ പോലും ഭയപ്പെടുത്തി പുതിയ നിയമങ്ങള്‍ നിര്‍മിച്ചും ജനങ്ങളെ അടിച്ചമര്‍ത്തിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പാരമ്പര്യത്തെ പോലും തകര്‍ത്തുതരിപ്പണമാക്കി ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെ ഭീതിപരത്തി ഫാഷിസ്റ്റുകള്‍ കൊലവിളിനടത്തുമ്പോള്‍ ഭരണകൂട ആക്രമണത്തിന്റെ മുന്നില്‍ ഭയപ്പെടരുതെന്നും ഇതിനെ ജനകീയപ്രതിരോധത്തിലൂടെ തടയാന്‍ ഗ്രാമങ്ങളില്‍നിന്ന് പുതിയനിര ഉയര്‍ന്നുവരണമെന്ന ആഹ്വാനവുമായാണ് പ്രചാരണപരിപാടികള്‍ നടക്കുന്നത്.


മാത്രമല്ല, ഹൈന്ദവവിശ്വാസങ്ങളെ ഹൈജാക്ക് ചെയ്ത് മലപ്പുറം ജില്ലയിലടക്കം ക്ഷേത്രങ്ങള്‍ തകര്‍ത്ത് കലാപം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തിരിച്ചറിയണമെന്ന ആഹ്വാനങ്ങള്‍ സംഘപരിവാറിന്റെ മനുഷ്യത്വരഹിതപ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിക്കുന്നു. പൊതുയോഗങ്ങള്‍, പ്രതിരോധസംഗമങ്ങള്‍, ലഘുലേഘാ പ്രചരണം വാഹനജാഥകള്‍, ജനജാഗ്രതാ സദസ്സുകള്‍ എന്നിവ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയിലെ ഉള്‍പ്രദേശങ്ങള്‍വരെ സജീവമായ ചര്‍ച്ചയ്ക്ക് കളമൊരുക്കിയിരിക്കുകയാണ്. ഈമാസം 27ന് വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ താനൂരില്‍ പ്രതിരോധസംഗമം നടക്കും. ഓരോ പ്രദേശത്തും സംസ്ഥാന, ജില്ലാ നേതൃത്വങ്ങളാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

Tags:    

Similar News