ലോറി ഡ്രൈവര്‍ക്ക് കൊവിഡ്: പെരിന്തല്‍മണ്ണയില്‍ ഉണക്കമീന്‍ മൊത്തവ്യാപാര മാര്‍ക്കറ്റ് അടച്ചു

ജൂലൈ ഏഴിനാണ് പെരിന്തല്‍മണ്ണ തറയില്‍ ബസ് സ്റ്റാന്‍ഡിലെ ഉണക്കമീന്‍ മൊത്ത വ്യാപാര കേന്ദ്രത്തിലാണ് തൃശൂര്‍ പൈങ്കുളം സ്വദേശിയായ ലോറി ജീവനക്കാരന്‍ എത്തിയത്

Update: 2020-07-11 11:33 GMT

പെരിന്തല്‍മണ്ണ: കൊവിഡ് രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ എത്തിയ പെരിന്തല്‍മണ്ണയിലെ ഉണക്കമീന്‍ മൊത്തവ്യാപാര മാര്‍ക്കറ്റ് ഇന്ന് നഗരസഭ അധികൃതര്‍ അടച്ചു. ചുമട്ടുതൊഴിലാളികള്‍ അടക്കം കോറന്റൈനില്‍ പോകാന്‍ നഗരസഭ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി. തറയില്‍ ബസ് സ്റ്റാന്‍ഡിലെ ഉണക്കമീന്‍ മൊത്തവ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ട മുഴുവനാളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ.

ജൂലൈ ഏഴിനാണ് പെരിന്തല്‍മണ്ണ തറയില്‍ ബസ് സ്റ്റാന്‍ഡിലെ ഉണക്കമീന്‍ മൊത്ത വ്യാപാര കേന്ദ്രത്തിലാണ് തൃശൂര്‍ പൈങ്കുളം സ്വദേശിയായ ലോറി ജീവനക്കാരന്‍ എത്തിയത്. ഇയാള്‍ക്ക് വെള്ളിയാഴ്ച കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നുള്ള റൂട്ട് മാപ്പ് തയ്യാറാക്കിയതിലാണ് ഈ മാസം ഏഴാം തിയ്യതി പെരിന്തല്‍മണ്ണ ഉണക്കമീന്‍ മാര്‍ക്കറ്റില്‍ ഇയാള്‍ എത്തിയ വിവരം ലഭിക്കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ ഉണക്കമീന്‍ മാര്‍ക്കറ്റ് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അടപ്പിക്കുന്നത്. ഇതിനെത്തുടര്‍ന്ന് മാര്‍ക്കറ്റിലെ വ്യാപാരികള്‍, വില്‍പ്പനക്കാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവരെ കണ്ടെത്തി കോറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായി നഗരസഭ ആരോഗ്യ സമിതി ചെയര്‍മാന്‍ ആരിഫ് അറിയിച്ചു. മാര്‍ക്കറ്റില്‍ സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവരെ കണ്ടെത്താന്‍ നഗരസഭ ആരോഗ്യ വിഭാഗം ശ്രമം നടത്തിവരികയാണ്. പെരിന്തല്‍മണ്ണ നഗരത്തിലെ പരിസരത്തുള്ള അങ്ങാടിപ്പുറം, താഴെക്കോട്, മങ്കട, പുലാമന്തോള്‍, കുളത്തൂര്‍ ആലിപ്പറമ്പ്, മേലാറ്റൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലുള്ള കച്ചവടക്കാരും പൊതുജനങ്ങളും ആശ്രയിക്കുന്നതാണ് പെരിന്തല്‍മണ്ണയിലെ ഈ ഉണക്കമീന്‍ മാര്‍ക്കറ്റ്.




Tags:    

Similar News