പെരിന്തല്‍മണ്ണ എക്‌സൈസ് ഓഫിസിലെ മൂന്നു പേര്‍ക്ക് കൊവിഡ്

Update: 2020-08-22 09:03 GMT

പെരിന്തല്‍മണ്ണ: സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ പെരിന്തല്‍മണ്ണ എക്‌സൈസിലെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെവ്കോയുടെ അങ്ങാടിപ്പുറം വെയര്‍ഹൗസിലെ എക്‌സൈസ് ഉദ്യോഗസ്ഥന്റെ ചുമതലയും ഇന്‍സ്പെക്ടര്‍ വഹിച്ചിരുന്നു. വെയര്‍ഹൗസിലെ ആറു പേര്‍ക്കു നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ നിന്നാണ് സിഐയ്ക്കും ഡ്രൈവര്‍ക്കും ഒരു സിവില്‍ എക്‌സൈസ് ഓഫിസര്‍ക്കും രോഗം ഉണ്ടായതെന്നാണ് നിഗമനം.

    രണ്ടുദിവസം മുമ്പ് സ്രവം പരിശോധനയ്‌ക്കെടുത്തതിന്റെ ഫലം വെള്ളിയാഴ്ചയാണ് വന്നത്. ഇതേ ത്തുടര്‍ന്ന് സര്‍ക്കിള്‍ ഓഫിസിലെ ആറു ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയി. പെരിന്തല്‍മണ്ണ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ക്ക് പകരം ചുമതല നല്‍കിയിട്ടുണ്ട്. അണുനശീകരണത്തിനുശേഷം ഓഫിസ് മുടക്കമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ പെരിന്തല്‍മണ്ണ ബെവ്കോ ഔട്ട്ലെറ്റിലെ 13 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

Covid confirmed three persons in Perinthalmanna Excise Office

Tags:    

Similar News