പരപ്പനങ്ങാടിയിലെ അംബേദ്കര്‍ സ്‌ക്വയര്‍ സമാപിച്ചു

Update: 2020-02-28 15:11 GMT

പരപ്പനങ്ങാടി: പൗരത്വ നിയമ ഭേദഗതിക്കെതിരേ എസ്ഡി പി ഐ ജില്ലാ കമ്മിറ്റി പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ സമാപിച്ചു. എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധി ഷാനു, മൊയ്ദീന്‍ കുട്ടി സൈനി(ഇമാംസ് കൗണ്‍സില്‍), പി ശംസുദ്ദീന്‍(എസ്ഡിടിയു), ഹബീബ(വുമണ്‍ ഇന്ത്യാ മൂവ്‌മെന്റ്), സുലൈമാന്‍ കുണ്ടൂര്‍(പോപുലര്‍ ഫ്രണ്ട്), ഷുഹൈബ് ഒഴൂര്‍(കാംപസ് ഫ്രണ്ട്), അഡ്വ. കെ സി നസീര്‍(എസ്ഡി പി ജില്ലാ സെക്രട്ടറി), കോണിയത്ത് സമീര്‍(ബഹുസ്വര സമിതി), ഷെഫീഖ്(പിഡിപി), ഹബീബ ഉസ്മാന്‍(എന്‍ഡബ്ല്യൂ എഫ്) എന്നിവര്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ഹമീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. സദഖത്തുല്ല താനൂര്‍, നൗഫല്‍ പരപ്പനങ്ങാടി സംസാരിച്ചു. വേദിയില്‍ ഐക്യദാര്‍ഢ്യ ഗാനങ്ങളും കാംപസ് ഫ്രണ്ട് തിരൂര്‍ ഏരിയ കമ്മറ്റി സംഘടിപിച്ച വീണ്ടുമൊരു ദുരന്തകാലം എന്ന നാടകവും അരങ്ങേറി. പരിപാടിക്കു മുന്നോടിയായി ടൗണില്‍ പ്രകടനം നടത്തി. ഉസ്മാന്‍ ഹാജി, ഹംസ ഹാജി, മജീദ് വള്ളിക്കുന്ന്, സിദ്ദീഖ് പരപ്പനങ്ങാടി നേതൃത്വം നല്‍കി.




Tags: