മലപ്പുറത്ത് വന്‍ ലഹരി മരുന്ന് വേട്ട;780 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Update: 2022-04-28 05:00 GMT

മലപ്പുറം: വേങ്ങരയില്‍ വന്‍ ലഹരി മരുന്ന് വേട്ട.ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേര്‍ പോലിസ് പിടിയിലായി.

വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്,കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പോലിസും ചേര്‍ന്ന് പിടികൂടിയത്.രാജ്യാന്തര വിപണിയില്‍ ഒന്നര കോടിയോളം രൂപ വില വരുന്ന എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്.ഇവരുടെ കൂട്ടാളികള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: