താമരശ്ശേരി ചുരത്തിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം

Update: 2022-03-09 14:00 GMT

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ജഡം കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെയാണ് പോലിസിന് ഇവര്‍ വിവരം നല്‍കിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി പോലിസ് സ്ഥലത്തെത്തി അന്വേഷണ നടപടികള്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സ് സംഘമെത്തി ജഡം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Tags:    

Similar News