ഖത്തറിലെ ടാക്‌സി ഹോട്ടല്‍ ഉടമ സൂപ്പി ഹാജി അന്തരിച്ചു

Update: 2020-07-27 12:06 GMT

കോഴിക്കോട്: ഖത്തര്‍ ദോഹയിലെ ടാക്‌സി ഹോട്ടല്‍(അല്‍ സലാഹിയ റെസ്‌റ്റോറന്റ്) ഉടമ പാറക്കടവ് ഉമ്മത്തൂര്‍ സ്വദേശി വെളുത്തപറമ്പത്ത് സൂപ്പി ഹാജി(70) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിന്നീട് വീട്ടിലേക്ക് മാറ്റിയ ഇദ്ദേഹം ഇന്നു പുലര്‍ച്ചെ നാലോടെയാണ് മരണപ്പെട്ടത്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂപ്പി ഹാജിയുടെ പിതാവ് അബ്ദുല്ലയാണ് സലാഹിയ റെസ്‌റ്റോറന്റ് തുടങ്ങിയത്.

    ഇദ്ദേഹത്തിന്റെ മരണശേഷം സൂപ്പി ഹാജിയും സഹോദരന്‍ ഖാദറും ചേര്‍ന്നാണ് റെസ്റ്റോറന്റ് നടത്തിയിരുന്നത്. ദോഹയിലെ ഹോളിഡേ വില്ലയ്ക്ക് സമീപം മുംതസാ പാര്‍ക്കിനു സമീപത്തെ റെസ്‌റ്റോറന്റ് ടാക്‌സി ഡ്രൈവര്‍മാരുടെ പ്രിയപ്പെട്ട ഇടമായിരുന്നു. രാത്രി ഏറെ വൈകിയും ഹോട്ടലിനു മുന്നില്‍ ടാക്‌സികളുടെ നീണ്ടനിര തന്നെ ഉണ്ടാവാറുണ്ട്. ഇതേ തുടര്‍ന്നാണ് സലാഹിയ റസ്‌റ്റോറന്റ് ടാക്‌സി ഹോട്ടല്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. 

Soopi Haji, owner of a taxi hotel in Qatar, has died

Tags: