'പ്രതീക്ഷ' ആംബുലന്‍സ് സര്‍വീസ് നാടിന് സമര്‍പ്പിച്ചു

Update: 2021-08-15 15:32 GMT

പേരാമ്പ്ര: 'പ്രതീക്ഷ' കമ്മ്യൂണിറ്റി സര്‍വീസ് സെന്ററിന്റെ ആംബുലന്‍സ് സര്‍വീസ് സ്വാതന്ത്ര്യദിനത്തില്‍ നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര കേന്ദ്രീകരിച്ച് സ്തുത്യര്‍ഹമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതീക്ഷയുടെ ആംബുലന്‍സ് പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ വടകര എംപി കെ മുരളീധരന്‍ ഫഌഗ് ഓഫ് ചെയ്ത് നാടിന് സമര്‍പ്പിച്ചു.

പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് മെംബര്‍ വിനോദ്, നിസാര്‍ അഹമ്മദ് (പ്രതീക്ഷ എക്‌സിക്യൂട്ടീവ് മെംബര്‍), സി കെ റാഷിദ് (സ്വാഗതസംഘം കണ്‍വീനര്‍), പി സി അഷ്‌റഫ്, അസീസ് പന്തിരിക്കര എന്നിവര്‍ സംസാരിച്ചു. ആംബുലന്‍സ് സര്‍വീസ് ബന്ധപ്പെടാനുള്ള നമ്പര്‍: 8086 108 200, 9645 108 200.

Tags:    

Similar News