മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Update: 2020-06-07 10:29 GMT

കോഴിക്കോട്: തിരുവമ്പാടി പൊയിലിങ്ങാപുഴയില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹാനീസ് റഹ്മാന്റെ(17) മൃതദേഹമാണ് ഇരുവഞ്ഞിപ്പുഴയിലെ കല്‍പുഴായി കടവില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായത്. ഇന്നു രാവിലെ മുതല്‍ ഫയര്‍ഫോഴ്‌സും പോലിസും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് പൊയിലിങ്ങാപുഴയിലും തോടുകളിലും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.


Tags:    

Similar News