മീഡിയാവണ്‍ സംപ്രേഷണം തടഞ്ഞത് ഭരണകൂട ഭീകരത: എസ്ഡിപിഐ

സ്‌റ്റേഡിയം കോര്‍ണറില്‍ നിന്ന് ആരംഭിച്ച പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു.

Update: 2022-01-31 13:10 GMT

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെയും ഫാഷിസ്റ്റ് ശക്തികളുടെയും ഭീകരത തുറന്നു കാണിച്ചതിന്റെ പേരില്‍ മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞതില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സ്‌റ്റേഡിയം കോര്‍ണറില്‍ നിന്ന് ആരംഭിച്ച പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി ഉദ്ഘാടനം നിര്‍വഹിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നാക്രമണം ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ആദ്യ നീക്കമാണ്. ഇതിനെതിരേ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ മറ്റു ചാനലുകളുടെ മൗനം അപകടകരമാണന്നും എന്‍ കെ റഷീദ് ഉമരി ഓര്‍മ്മപ്പെടുത്തി, ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജില്ലാ കമ്മിറ്റി അംഗം നിസാര്‍ അഹമ്മദ്, ജലീല്‍ സഖാഫി സംസാരിച്ചു

Tags: