'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക'; പോപുലര്‍ ഫ്രണ്ട് വാഹനപ്രചാരണജാഥയ്ക്ക് തുടക്കമായി

പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ വാഹനപ്രചാരണജാഥ ഉദ്ഘാടനം ചെയ്തു.

Update: 2019-09-16 06:18 GMT

കോഴിക്കോട്: 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന ക്യാംപയിന്റെ ഭാഗമായുള്ള കോഴിക്കോട് സിറ്റി ഡിവിഷന്റെ വാഹനപ്രചാരണജാഥയ്ക്കു തുടക്കമായി. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ വാഹനപ്രചാരണജാഥ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി ഡിവിഷന്‍ പ്രസിഡന്റ് കെ പി ജാഫര്‍ സംസാരിച്ചു.

കല്ലായ് ഏരിയാ സെക്രട്ടറി എം സി സക്കീര്‍ നേതൃത്വം നല്‍കുന്ന വാഹനജാഥ കല്ലായ് ഏരിയാ പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തും. ചക്കുംകടവില്‍ വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സമാപനപരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി എ റഊഫ് മുഖ്യപ്രഭാഷണം നടത്തും. 17, 18, 19 തിയ്യതികളില്‍ സിറ്റി ഡിവിഷന്‍ പരിധിയിലെ മറ്റു പ്രദേശങ്ങളില്‍ പ്രചാരണ ജാഥകള്‍ നടത്തുമെന്ന് ഡിവിഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 

Tags: