കൊടുവള്ളിയില്‍ ചരക്കുലോറി കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇടിച്ച് മറിഞ്ഞു

Update: 2019-07-17 10:16 GMT

കോഴിക്കോട്: കൊടുവള്ളിയില്‍ ചരക്കുലോറി കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇടിച്ച് മറിഞ്ഞു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനെ മറികടക്കുന്നതിനിടെയാണ് ലോറി ഇതേ ബസ്സിലും എതിരേവന്ന ബസ്സിലും ഇടിച്ചത്. സൗത്ത് കൊടുവള്ളി അങ്ങാടിയിലാണ് അപകടം. ബസ്സുകളില്‍ ഇടിച്ച ലോറിയുടെ കാബിന്‍ റോഡിലേക്ക് മറിഞ്ഞുവീണു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊടുവള്ളി പോലിസ് സ്ഥലത്തെത്തി വണ്‍വേ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടു.



Tags:    

Similar News