മനോ ദൗര്‍ബല്യമുള്ളയാള്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മനോദൗര്‍ബല്യമുള്ളയാള്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കാന്‍ കമ്മീഷന്‍ ഉത്തരവ് നല്‍കി. നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചക്കകം റിപോര്‍ട്ട് നല്‍കണം.

Update: 2022-06-29 12:21 GMT

കോഴിക്കോട്: മനോ ദൗര്‍ബല്യമുള്ള വ്യക്തി അതേ വീട്ടില്‍ താമസിക്കുന്ന 86 വയസുള്ള വൃദ്ധയെയും അവരുടെ രോഗികളായ രണ്ട് പെണ്‍ മക്കളെയും ശാരീരികമായി ഉപദ്രവിച്ച് കൊല്ലാന്‍ ശ്രമിക്കുകയാണെന്ന പരാതിയില്‍ മനോ ദൗര്‍ബല്യമുള്ളയാള്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് ഇന്‍സ്‌പെക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവ് നല്‍കിയത്. മനോദൗര്‍ബല്യമുള്ളയാള്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കാന്‍ കമ്മീഷന്‍ ഉത്തരവ് നല്‍കി. നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചക്കകം റിപോര്‍ട്ട് നല്‍കണം. ജൂലൈ 29 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. പ്രദേശവാസിയാണ് പരാതി നല്‍കിയത്. കുതിരവട്ടം സ്വദേശിക്കെതിരേയാണ് പരാതി.

Tags:    

Similar News