ഗാന്ധി ജയന്തി എസ്ഡിപിഐ സേവന സമര്‍പ്പണ ദിനമായി ആചരിക്കും

വിദ്യാലയങ്ങളുടേയും റോഡുകളുടേയും ആശുപത്രികളുടേയും സര്‍ക്കാര്‍ ഓഫിസുകളുടേയും ശുചീകരണം, ഭക്ഷണ കിറ്റ്, മാസ്‌ക്ക്, സാനിറ്റൈസര്‍ വിതരണം, ദിശ ബോര്‍ഡ്, സമയ വിവര പട്ടിക, ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കല്‍, ബോധവത്കരണ ക്ലാസ്സുകള്‍, രക്തദാനം തുടങ്ങിയവ സംഘടിപ്പിക്കും.

Update: 2021-09-30 11:13 GMT

കോഴിക്കോട്: ഗാന്ധി ജയന്തി ദിനമാ ഒക്ടോബര്‍ 2ന് എസ്ഡിപിഐ സേവന സമര്‍പ്പണ ദിനമായി ആചരിക്കുമെന്നു ജില്ല സെക്രട്ടറി നിസാം പുത്തൂര്‍ അറിയിച്ചു.

വിദ്യാലയങ്ങളുടേയും റോഡുകളുടേയും ആശുപത്രികളുടേയും സര്‍ക്കാര്‍ ഓഫിസുകളുടേയും ശുചീകരണം, ഭക്ഷണ കിറ്റ്, മാസ്‌ക്ക്, സാനിറ്റൈസര്‍ വിതരണം, ദിശ ബോര്‍ഡ്, സമയ വിവര പട്ടിക, ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കല്‍, ബോധവത്കരണ ക്ലാസ്സുകള്‍, രക്തദാനം തുടങ്ങിയവ സംഘടിപ്പിക്കും.

ജില്ല തല ഉദ്ഘാടനം വടകരയില്‍ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി നിര്‍വഹിക്കും. ജില്ല വൈസ് പ്രസിഡന്റ് പി വി ജോര്‍ജ്, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, സെക്രട്ടറിമാരായ കെ പി ഗോപി, നിസാം പുത്തൂര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ മുസ്തഫ പാലേരി, കെ ജലീല്‍ സഖാഫി, വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, സെക്രട്ടറി കെ വി പി ഷാജഹാന്‍, വടകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി എസ് ഹക്കീം, അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സാലിം അഴിയൂര്‍, സീനത്ത് ബഷീര്‍ സംസാരിക്കും.

Tags:    

Similar News