ഗാന്ധി ജയന്തി: സേവനപ്രവര്‍ത്തനങ്ങളുമായി എസ്ഡിപിഐ

Update: 2021-10-02 10:25 GMT

കോഴിക്കോട്: ഗാന്ധി ജയന്തി ദിനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി. വിദ്യാലയം, റോഡ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ശുചീകരിച്ചും ആരോഗ്യബോധത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചും മറ്റ് വിവിധ സേവനങ്ങള്‍ നടത്തിയുമാണ് സേവന സമര്‍പ്പണദിനമായി എസ്ഡിപിഐ ആചരിച്ചത്. ജില്ലാതല ഉദ്ഘാടനം വടകരയില്‍ ജനപ്രതിനിധികള്‍ക്ക് ഭക്ഷ്യക്കിറ്റ് കൈമാറി ജില്ലാ പ്രസിസന്റ് മുസ്തഫ കൊമ്മേരി നിര്‍വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ പി ഗോപി, നിസാം പുത്തൂര്‍, വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, സെക്രട്ടറി കെ വി പി ഷാജഹാന്‍, വടകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി എസ് ഹക്കിം, അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാരായ സാലിം അലിയൂര്‍, സീനത്ത് ബഷീര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വടകര മണ്ഡലം പ്രസിഡന്റ് അര്‍ഷിന സലാം സംസാരിച്ചു.

Tags:    

Similar News