ഫ്രറ്റേണിറ്റി സമരയാത്രയ്ക്ക് തുടക്കമായി

Update: 2021-07-14 14:25 GMT

കോഴിക്കോട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ നയിക്കുന്ന സമരയാത്രയ്ക്ക് ബേപ്പൂര്‍ കരിമ്പാടം കോളനിയില്‍ തുടക്കമായി. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സയ്യിദ് ഉമര്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം രണ്ടാം വര്‍ഷത്തിലേക്കു കടന്നിട്ടും ഇതുവരെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവേചനരഹിതമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

സമരയാത്ര ക്യാപ്റ്റന്‍ മുനീബ് എലങ്കമല്‍, വൈസ് ക്യാപ്റ്റന്‍ ആയിഷ മന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി സി മുഹമ്മദ് കുട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കണ്‍വീനര്‍ എം എ ഖയ്യൂം, ജില്ലാ സെക്രട്ടറി മുസ്അബ് അലവി, ബേപ്പൂര്‍ മണ്ഡലം കണ്‍വീനര്‍ ഹസനു സ്വാലിഹ് എന്നിവര്‍ സംസാരിച്ചു. സമരയാത്രയുടെ ആദ്യദിവസമായ ഇന്ന് ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ നേരിടുന്ന കരിമ്പാടം കോളനി, ചക്കുംകടവ്, ശാന്തി നഗര്‍, പുന്നശ്ശേരി, എടവലത്തു കോളനി, മാട്ടുമുറി കോളനി എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രതിസന്ധികള്‍ നേരിടുന്ന ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങള്‍ സമരയാത്രാ സംഘം സന്ദര്‍ശിക്കും. ജില്ലയിലെ ജനപ്രതിനിധികളെയും വിദ്യാഭ്യാസ ഓഫിസര്‍മാരെയും സംഘം സന്ദര്‍ശിച്ച് ജില്ലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തും. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സമരയാത്ര വ്യാഴാഴ്ച വൈകുന്നേരം കുറ്റിയാടി ടൗണില്‍ അവസാനിക്കും.

Tags:    

Similar News