കോഴിക്കോട് സമ്പൂര്‍ണ ലോക്ക് ഡൗണെന്ന് വ്യാജപ്രചാരണം

Update: 2021-04-16 16:30 GMT

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണെന്ന് വ്യാജപ്രചാരണം. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ ലോക്ക് ഡൗണ്‍ തുടരുമെന്നാണ് പ്രചാരണത്തിലുള്ളത്.

    അതേസമയം, ജില്ലയില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവിധ ചടങ്ങുകളിലും ഒരേ സമയം പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹാളിനകത്ത് നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്കും ഹാളിന് പുറത്ത് 100 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുക.

Fake propaganda is complete lock down in Kozhikode

Tags:    

Similar News