ബിജെപിയുടെ വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ജനങ്ങള്‍ തെരുവില്‍ നിലയുറപ്പിക്കുക: മുസ്തഫ കൊമ്മേരി

Update: 2022-05-29 17:39 GMT

ഒളവണ്ണ: ബിജെപിയുടെ വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ജനങ്ങള്‍ തെരുവില്‍ നിലയുറപ്പിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി. ''ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല'' എന്ന കാംപയിന്റെ ഭാഗമായി എസ്ഡിപിഐ ഒടുമ്പ്ര, കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി കമ്പിളിപ്പറമ്പില്‍ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വംശഹത്യയുടെ നീണ്ട കലാപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ആര്‍എസ്എസ്സും, ബിജെപിയും. രാജ്യത്ത് വംശഹത്യ അതിന്റെ എട്ടാം ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു എന്ന് വിദേശ ഏജന്‍സികള്‍ പോലും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തില്‍ നീണ്ട കലാപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസ്സിനെയും ബിജെപിയെയും നിലയ്ക്കുനിര്‍ത്താന്‍ ജനങ്ങള്‍ രാഷ്ട്രീയ, മത, ജാതി ഭേതമന്യേ ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് റഈസ് വി പി അധ്യക്ഷന്‍ വഹിച്ചു. ഹസന്‍ ചിയ്യാനൂര്‍ മുഖ്യപ്രഭാഷണം നടത്തി. നഈം മുബാറക്ക്, നിസാര്‍ ടി വി, റഷീദ് കാരന്തൂര്‍, അഷ്‌റഫ് കുട്ടിമോന്‍, ഹുസൈന്‍ ഇരിങ്ങല്ലൂര്‍, റഫീഖ് കള്ളിക്കുന്ന് സംസാരിച്ചു.

Tags: