വടകരയിലെ ബജ്‌റംഗ്ദള്‍ പരിപാടി കലാപം ലക്ഷ്യമിട്ട്; പോലിസ് അനുമതി നല്‍കരുത്: എസ്ഡിപിഐ

Update: 2022-04-15 02:59 GMT

വടകര: ഹനുമദ് ശക്തി ജാഗരണ യാത്ര എന്ന പേരില്‍ റമദാന്‍ 28ന് ബജറംഗ്ദള്‍ വടകരയില്‍ നടത്താന്‍ തീരുമാനിച്ച പരിപാടിക്ക് പോലിസ് അനുമതി നിഷേധിക്കണമെന്ന് എസ്ഡിപിഐ വടകര മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍ ആവശ്യപ്പെട്ടു. കര്‍ണ്ണാടകയിലടക്കം വര്‍ഗീയ കലാപം അഴിച്ചുവിടുന്ന ബജ്‌റംഗ്ദള്‍ പരിപാടിക്കായി വടകര തിരഞ്ഞെടുത്തത്. കലാപമുണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്. ഉത്തരേന്ത്യന്‍ മേഖലകളില്‍ ഇത്തരം ജാഗരണ യാത്രയുടെ പേരിലാണ് പള്ളികള്‍ അക്രമിക്കുകയും മുസ്‌ലിം വീടുകളും കടകളും ഹിന്ദുത്വ സംഘടനകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്.

വടകര മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഏറെ നാളായി ഹിന്ദുത്വസംഘടനകള്‍ ശ്രമം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണവും മറ്റും നടക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വടകരയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര റമദാന്‍ അവസാന ദിവസം നിശ്ചയിച്ചതിലൂടെ ഹിന്ദുത്വ സംഘടനകള്‍ ലക്ഷ്യംവക്കുന്നത് വടകരയെ കലാപഭൂമിയാക്കാനാണ്. ഈ വിഷയത്തില്‍ പോലിസ് പുലര്‍ത്തുന്ന മൗനം അപകടകരമാണെന്നും ജനങ്ങള്‍ ഈ വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും എസ്ഡിപിഐ അഭ്യര്‍ഥിച്ചു.

Tags:    

Similar News