സംഘപരിവാറിനെതിരേ എല്ലാ വിഭാഗങ്ങളും ഒരുമിക്കണം: എസ്ഡിപിഐ

Update: 2022-05-27 16:16 GMT

പയ്യോളി: സംഘപരിവാറിനെതിരേ എല്ലാ വിഭാഗങ്ങളും ഒരുമിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. എസ്ഡിപിഐ മുന്നിലാണെങ്കില്‍ മുന്നില്‍, പിന്നിലാണെങ്കില്‍ പിന്നില്‍ നില്‍ക്കാന്‍ തയ്യാറണന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന കാംപയിന്റെ ഭാഗമായി പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ടൗണില്‍ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 ദേശീയ പതാകയെ അംഗീകരിക്കാത്ത സഘപരിവാരം 2025 ല്‍ പകരമായി കാവിക്കൊടി നാട്ടാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഭയത്തിന്റെ വിത്തുകള്‍ പാകി ആര്‍എസ്എസ് മുന്നോട്ടുപോവുമ്പോള്‍ മതേതര ചേരികള്‍ നിശബ്ദമാണെന്ന് സംസ്ഥാന സെക്രട്ടറി ജോണ്‍സന്‍ കണ്ടച്ചിറ പറഞ്ഞു.


 കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് റിയാസ് പയ്യോളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, സി മുസ്തഫ, മുനീര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News