കോഴിക്കോട്ട് നന്തിയില്‍ വാഹനാപകടം: യുവാവ് മരിച്ചു

. വടകര താഴെഅങ്ങാടി വലിയവളപ്പ് മുല്ലകത്ത് വളപ്പില്‍ ബാവയുടെ മകനുമായ ഹാരിസ് (36) ആണ് മരിച്ചത്.

Update: 2022-02-12 14:43 GMT

കോഴിക്കോട്: കൊയിലാണ്ടി നന്തിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വടകര താഴെഅങ്ങാടി വലിയവളപ്പ് മുല്ലകത്ത് വളപ്പില്‍ ബാവയുടെ മകനുമായ ഹാരിസ് (36) ആണ് മരിച്ചത്. ഹാരിസ് സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. ഇന്നു രാവിലെയാണ് സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ബൈക്ക് ഓടിച്ച നാദാപുരം റോഡിലെ ഉബൈദിനു സാരമായ പരിക്കേറ്റു.

ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഇന്ന് ചാലിയത്ത് നടക്കുന്ന എസ്‌കെഎസ്എസ്എഫ് ജില്ലാ കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്. എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകനും പത്രം ഏജന്റുമാണ് ഹാരിസ്. യൂത്ത് ലീഗ് മുന്‍ഭാരവാഹിയും സാമൂഹിക സേവന രംഗത്ത് സജീവ പ്രവര്‍ത്തകനുമായിരുന്ന ഹാരിസ്. ഉമ്മ: ഖദീജ. ഭാര്യ: റംല.


Tags: