വാഗമണ്ണിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Update: 2022-04-14 11:43 GMT

കോട്ടയം: വാഗമണ്‍ പാലൊഴുകുംപാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്ന ആളാണ് രോഹിത്. ഇവര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ രോഹിത് കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News