മുദ്രാവാക്യ വിവാദം മുസ്‌ലിം വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണം: ജമാഅത്ത് കൗണ്‍സില്‍

Update: 2022-05-24 18:56 GMT

കോട്ടയം: ആലപ്പുഴയിലെ റാലിയില്‍ കൊച്ചുബാലന്‍ സംഘപരിവാറിനെതിരേ വിളിച്ച മുദ്രാവാക്യം എഡിറ്റ് ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷം വളര്‍ത്താനുള്ള ശ്രമം വേദനാജനകമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ. റാലിയില്‍ ഉയര്‍ന്ന സംഘപരിവാറിനെതിരായ മുദ്രാവാക്യങ്ങള്‍ മതേതര വിരുദ്ധമെന്നോ മതവിദ്വേഷമുണ്ടാക്കുന്നതെന്നോ ആരെങ്കിലും വിലയിരുത്തുന്നുണ്ടെങ്കില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഹിന്ദു= സംഘപരിവാര്‍ ആണ് എന്നുള്ള സമവാക്യത്തെ അംഗീകരിക്കലാണ്.

വിവിധ രാഷ്ട്രീയ, സാമൂഹിക, മത പ്രസ്ഥാനങ്ങളുടെ വിദ്വേഷപ്രചരണങ്ങളും മുദ്രാവാക്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയും ബിഷപ്പിനും സംഘപരിവാര്‍ നേതാക്കന്‍മാര്‍ക്കും ചുവപ്പ് പരവതാനി വിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍, പ്രതിസ്ഥാനത്ത് ഇസ്‌ലാമും സാമുദായ പ്രസ്ഥാനങ്ങളും വരുമ്പോള്‍ മിന്നല്‍ വേഗത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോവുന്നത് ഇരട്ടത്താപ്പാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഫാഷിസത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Tags: