പാലായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

Update: 2022-04-07 12:34 GMT

കോട്ടയം: പാലാ- പൊന്‍കുന്നം റോഡില്‍ പൈകയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അടിമാലി സ്വദേശി മണി (65), ബൈസണ്‍വാലി സ്വദേശി ഷംല എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറുകള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

Tags: