മീഡിയാ വണ്‍ നിരോധനം: ഹൈക്കോടതി വിധി ആശങ്കാജനകം- കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

Update: 2022-02-08 15:33 GMT

കോട്ടയം: മീഡിയാ വണ്‍ നിരോധനം ശരിവച്ച ഹൈക്കോടതി വിധി രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളെയും പ്രസ്ഥാനങ്ങളെയും കടുത്ത ആശങ്കയിലാഴ്ത്തുന്നതും നിരാശാജനകവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ. ദേശസുരക്ഷയെന്ന മേമ്പൊടി ചേര്‍ത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്‍മൂലനം ചെയ്യാനും വിവിധ മാര്‍ഗങ്ങളിലൂടെ മുസ്‌ലിം മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇല്ലാതാക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിന് ജുഡീഷ്യറിയെപ്പോലും ഉപയോഗപ്പെടുത്തുന്ന തെറ്റായ കീഴ്‌വഴക്കമാണ് മീഡിയാ വണ്‍ നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മുഴുവന്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും മീഡിയാ വണ്‍ നിരോധനത്തിനെതിരേ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും ശക്തമായ ആശയപ്രതിരോധം തീര്‍ക്കാനും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Tags: