വന്യജീവി ആക്രമണത്തില്‍ നിന്ന് മനുഷ്യജീവന് സംരക്ഷണം നല്‍കണം; സര്‍ക്കാരും വനംവകുപ്പും അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം: എസ്ഡിപിഐ

Update: 2025-02-23 10:29 GMT

കാഞ്ഞിരപ്പള്ളി : മലയോര മേഖല ആയ മുണ്ടക്കയം ചെന്നാപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും വനം വകുപ്പും, സര്‍ക്കാരും അനങ്ങാപാറ നയംതുടരുകയാണന്ന് എസ് ഡി പി ഐ സംസ്ഥാന സമിതിയംഗം ജോര്‍ജ് മുണ്ടക്കയം പ്രസ്താനവനയില്‍ പറഞ്ഞു.

കാട്ടാന ആക്രമണ സംഭവത്തിന്‌ശേഷവും വീണ്ടും ആനകാട് ഇറങ്ങിയത് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഭീതിമൂലം ഇത് വഴി വന്നുകൊണ്ടിരുന്ന യാത്ര ബസുകള്‍ക്ക് പോകാന്‍ സാധ്യമാകതെ ട്രിപ്പുകള്‍ മുടങ്ങിയിരിക്കുകയാണ്.ഇവിടെ മരണപ്പെട്ട കുടുമ്പത്തിന്റെ സംരക്ഷണം അടിയന്തിരമായി സര്‍ക്കാര്‍ സമയബന്ധിതമായി ഏറ്റെടുക്കുകയും നിര്‍ദ്ധന കുടുംബത്തില്‍ രണ്ട് മക്കളാണ.് ഏകമകള്‍ ജന്മനാ കേള്‍വിശേഷിയോ സംസാരശേഷിയോ ഇല്ല. പള്ളിക്കത്തോട് ഗവ: ഐടിഐ വിദ്യാര്‍ഥിനികൂടിയാണ്.

1972ലെ വന്യജീവി നിയമം പരിഷ്‌ക്കരിക്കണമെന്നും നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടി ആകണമെന്നും 1972 മുതല്‍ 7 ഭേദഗതികള്‍ നടന്നിട്ടുള്ളതും അതെല്ലാം മനിഷ്യര്‍ക്ക് വേണ്ടി അല്ല മറിച്ച് വന്യജീവികള്‍ക്ക് വേണ്ടി ആയിരുന്നു എന്നും ജീവന്‍ നഷ്ടപ്പെട്ട ശേഷവും ബന്ധപ്പെട്ടവര്‍ തുടരുന്ന നിസംഗതാ മനോഭാവം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ തുടര്‍സമരപരിപാടികള്‍ക്ക് എസ് ഡി പി ഐ. നേതൃതം നല്‍കുമെന്നും കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മ സോഫിയയുടെ വീട് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട സോഫിയയുടെ വീട് എസ് ഡി പി ഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി നിഷാദ് ഇടക്കുന്നം, പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി റെഷീദ് മുക്കാലി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശിഹാബ് എരുമേലി, പറത്തോട് ഗ്രാമ പഞ്ചായത്ത് അംഗം കെ.യു അലിയാര്‍, മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ നിസാര്‍, അലി മുണ്ടക്കയം, ഷെഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Tags: