മുണ്ടക്കയത്ത് ഗ്യാസ് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Update: 2022-01-24 07:25 GMT

കോട്ടയം: കൊല്ലം- തേനി ദേശീയ പാതയില്‍ മുണ്ടക്കയത്തിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഇളംകാട് മുക്കുളം തേവര്‍കുന്നേല്‍ അനന്ദു ടി ബിജുവാണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന യുവാവ് രാവിലെ ജോലിക്കായി പോവുമ്പോള്‍ കെ കെ റോഡില്‍ ചോറ്റിക്കും ചിറ്റടിക്കുമുടയിലായിരുന്നു അപകടം. ലോറിയുടെ അമിതവേഗമാണ് അപകടം സൃഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു. ഇതോടെ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചിട്ടുണ്ട്.

Tags:    

Similar News