ഇത്തിക്കരയാറ്റില്‍ സുഹൃത്തുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Update: 2022-02-21 01:06 GMT

കൊല്ലം: ഇത്തിക്കരയാറ്റില്‍ സുഹൃത്തുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടുക്കല്‍ സ്വദേശി അനന്തുവാണ് മരിച്ചത്. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കല്‍ കോട്ടപ്പൊയ്കയിലാണ് അപകടമുണ്ടായത്. വിഷ്ണു, രാഹുല്‍, ഷിജു, വിപിന്‍ എന്നീ സുഹൃത്തുകള്‍ക്കൊപ്പമാണ് അനന്തു കുളിക്കാനിറങ്ങിയത്.

പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് കുളിക്കാനിറങ്ങിയ അനന്തു ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ അനന്തുവിനെ കണ്ടെത്തി അഞ്ചലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രക്ഷപ്പെട്ടവരില്‍നിന്ന് വിശദമായ മൊഴിയെടുക്കുമെന്ന് കടയ്ക്കല്‍ പോലിസ് അറിയിച്ചു. അപകടവിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.

Tags: