പ്രണയപ്പക: വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയില്‍

ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥിനിയുടെ അടിവയറ്റിലാണ് ആഴത്തില്‍ കുത്തേറ്റത്. സ്‌ക്രൂഡ്രൈവര്‍ കൊണ്ടുള്ള ആക്രമണത്തില്‍ മൂന്ന് കുത്തേറ്റിട്ടുണ്ട്. വീടിന്റെ ടെറസ് വഴി അകത്തുകടന്ന അനന്ദു പെണ്‍കുട്ടിയുടെ മുറിയില്‍ കയറി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Update: 2019-07-02 10:15 GMT

കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ സ്വകാര്യ ബസ് കണ്ടക്ടര്‍ ഭരണിക്കാവ് ആയിക്കുന്നം ചരണിക്കല്‍ അനന്ദു(22) പിടിയിലായി. ഇന്നു രാവിലെയാണ് ഇയാളെ ശാസ്താംകോട്ട പോലിസ് കസ്റ്റഡിയിലെടുത്തത്.

കൃത്യത്തിനു ശേഷം ഭരണിക്കാവിലെ ലോഡ്ജില്‍ തങ്ങിയ ഇയാൾ പോലിസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെട്ടിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിന്തുടര്‍ന്ന് പോലിസ് പിടികൂടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥിനിയുടെ അടിവയറ്റിലാണ് ആഴത്തില്‍ കുത്തേറ്റത്. സ്‌ക്രൂഡ്രൈവര്‍ കൊണ്ടുള്ള ആക്രമണത്തില്‍ മൂന്ന് കുത്തേറ്റിട്ടുണ്ട്. വീടിന്റെ ടെറസ് വഴി അകത്തുകടന്ന അനന്ദു പെണ്‍കുട്ടിയുടെ മുറിയില്‍ കയറി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് മാതാപിതാക്കള്‍ അടുത്ത മുറിയില്‍ നിന്ന് ഓടിയെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

Tags:    

Similar News