വഖഫ് ഭൂമി തിരിമറി: എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എംപിയുടെ വാഹനം തടഞ്ഞ് ഡിവൈഎഫ് ഐ

എംഎല്‍എയുടെ പേരുപറഞ്ഞ്, അസഭ്യം ചൊരിഞ്ഞാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്

Update: 2020-06-25 13:47 GMT

കാസര്‍കോഡ്: തൃക്കരിപ്പൂര്‍ ജാമിഅ സഅദിയ്യ ഇസ്‌ലാമിയ കോളജിന്റെ ഉടമസ്ഥതയിലുള്ള വഖഫ് ഭൂമി തിരിമറിയിലൂടെ കൈക്കലാക്കിയെന്ന് ആരോപിച്ച് മുസ് ലിം ലീഗ് എംഎല്‍എ എം സി ഖമറുദ്ധീന്റെ രാജി ആവശ്യപ്പെട്ട ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധം പ്രഹസനമായി. എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോഡ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാഹനമാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. കുമ്പള ഡോക്ടേഴ്‌സ് ആശുപത്രി ഉദ്ഘാടനത്തിനെത്തിയതായിരുന്നു എംപിയും എംഎല്‍എയും. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉണ്ണിത്താന്റെ വാഹനം തടഞ്ഞ് ഖമറുദ്ധീന്‍ രാജി വയ്ക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എംഎല്‍എയുടെ പേരുപറഞ്ഞ്, അസഭ്യം ചൊരിഞ്ഞാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. സംഭവത്തില്‍ പത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Tags:    

Similar News