എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Update: 2022-01-25 12:29 GMT

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാക്കളെ പോലിസ് സംഘം പിടികൂടി. ബേഡകം ചെറുവാനത്ത് വാഹനപരിശോധനയ്ക്കിടെയാണ് വലിയപാറയിലെ കെ വി കണ്ണന്‍ (20), മുതിരങ്ങാനത്തെ കെ പി അഖിലേഷ് (20), ബേഡകം മരുതടുക്കത്തെ സിദ്ധാര്‍ഥ് (21) എന്നിവരെ ബേഡകം പോലിസ് പിടികൂടിയത്.

ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷിബു ഫിലിപ്പ്, പ്രദീപന്‍, സിവില്‍ പോലിസ് ഓഫിസര്‍ മനു രാജ്, പ്രശാന്ത്, ഡ്രൈവര്‍ വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍നിന്നും 320 മില്ലിഗ്രാം മാരക ലഹരി മരുന്നായ എംഡിഎംഎ പോലിസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെഎല്‍14വൈ- 8480 നമ്പര്‍ ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News