ഇടത് വലതു മുന്നണികള്‍ ആര്‍എസ്എസിന് കീഴൊതുങ്ങുന്നു: ഖാദര്‍ അറഫ

Update: 2021-03-03 16:24 GMT

തുരുത്തി: സൗഹൃദം പൂത്തുലയുന്ന കേരളത്തില്‍ വര്‍ഗീയത പരത്തുന്ന സംഘപരിവാറിനെതിരേ ക്രിയാത്മകമായി ഇടപെടാന്‍ പറ്റാതെ ഇടതു വലതു മുന്നണികള്‍ നട്ടം തിരിയുകയാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ പറഞ്ഞു. തുരുത്തിയില്‍ എസ് ഡിപി ഐ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പാവുമ്പോള്‍ വികസനവും, ക്ഷേമ പ്രവര്‍ത്തനവും ചര്‍ച്ച ചെയ്യേണ്ട മുന്നണികള്‍ ഹിന്ദുത്വവാദികള്‍ക്ക് ഗുണകരമായ നിലപാടുകളെടുത്ത് ധ്രുവീകരണ രാഷ്ട്രീയമാണ് സംസ്ഥാനത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തുരുത്തി ബ്രാഞ്ച് പ്രസിഡന്റ് ഖാദര്‍ തുരുത്തി അധ്യക്ഷത വഹിച്ചു. സകരിയ കുന്നില്‍, ഗഫൂര്‍ നായന്മാര്‍മൂല, സഅദ് ഉളിയത്തടുക്ക, ബ്രാഞ്ച് സെക്രട്ടറി നിസാം തുരുത്തി സംസാരിച്ചു.

SDPI Thuruthi branch office inagurated

Tags:    

Similar News