ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി വാര്‍ഷിക സമ്മേളനത്തിന് തുടക്കം

കൊവിഡ് തരംഗങ്ങളും ലോക്ക് ഡൗണുകളും ആക്കം കൂട്ടിയ തെറ്റായ ജീവിതശൈലികള്‍ ഹൃദ്രോഗങ്ങളുടെ ക്രമാതീതമയ വര്‍ധനവുമാക്കിയിട്ടുണ്ട്. ഈ പ്രശനങ്ങള്‍ നേരിടാന്‍ ആതുരസേവന രംഗം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന സമയത്താണ് പ്രസ്‌ക്തമായ ഈ സമ്മേളനം നടക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ബിനു എസ് എസ് പറഞ്ഞു

Update: 2022-09-24 13:50 GMT

കാസര്‍കോട്: ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം താജ് ബേക്കല്‍ റിസോര്‍ട്ടില്‍ ആരംഭിച്ചു.കൊവിഡ് തരംഗങ്ങളും ലോക്ക് ഡൗണുകളും ആക്കം കൂട്ടിയ തെറ്റായ ജീവിതശൈലികള്‍ ഹൃദ്രോഗങ്ങളുടെ ക്രമാതീതമയ വര്‍ധനവുമാക്കിയിട്ടുണ്ട്. ഈ പ്രശനങ്ങള്‍ നേരിടാന്‍ ആതുരസേവന രംഗം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന സമയത്താണ് പ്രസ്‌ക്തമായ ഈ സമ്മേളനം നടക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ബിനു എസ് എസ് പറഞ്ഞു.

ഹൃദ്രോഗ വ്യാപനവും, രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളും ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം വിശദീകരിച്ചു.ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിഭാഗത്തിനും നല്ല കൊളസ്‌ട്രോളിന്റെ (എച്ച്ഡിഎല്‍) അളവ് കുറവാണെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി പ്രഫസറുമായ ഡോ.സി.ഡി രാമകൃഷ്ണ പറഞ്ഞു.ട്രൈഗ്ലിസറൈഡുകളുടെ അസാധാരണമായ അളവ് കാണുന്നവരില്‍ അത് ഹൃദയ ധമനികളില്‍ ബ്ലോക്കുകള്‍ ഉണ്ടാക്കി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാവുന്നു. യുവജനങ്ങളില്‍ മാനസിക സമ്മര്‍ദ്ദവും രക്തസമ്മര്‍ദ്ദവും കൂടി വരുന്നു ഡോ.സി.ഡി രാമകൃഷ്ണ പറഞ്ഞു.

കൊവിഡ് കാലത്തെ ശാരീരിക അലസത, ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, സാമൂഹിക ബന്ധത്തിന്റെ അഭാവം, സ്മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം, ഉറക്കമില്ലായ്മ എന്നിവ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഈ മാറിയ പെരുമാറ്റങ്ങള്‍ മൂലം വലിയൊരു വിഭാഗം യുവജനങ്ങള്‍ ഇപ്പോഴും നിഷ്‌ക്രിയത്വം പ്രകടിപ്പിക്കുന്നുണ്ട്. ഡോ.സി.ഡി രാമകൃഷ്ണ പറഞ്ഞു.ഇതിനെ നേരിടാന്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള കാര്യ പരിപാടികള്‍ നടപ്പിലാക്കാന്‍ ആരോഗ്യമേഖലയും സാമൂഹിക പ്രവര്‍ത്തകരും യോജിച്ച ശ്രമം നടത്തേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

ഐസിസി ദേശീയ പ്രസിഡന്റ് ഡോ. രാജശേഖര്‍, ഡോ. ശശികുമാര്‍ എം, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.രവീന്ദ്രന്‍. പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.രാമകൃഷ്ണ സി ഡി, ഡോ.വിനോദ് തോമസ്, ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍, ഡോ.സുജയ് രംഗ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

Tags:    

Similar News