ഇന്ധന വിലവര്‍ധന; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പാത്രം കൊട്ടി പ്രതിഷേധിച്ചു

Update: 2021-11-22 09:00 GMT

കാസര്‍കോട്: വര്‍ധിച്ചുവരുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കേന്ദ- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ള അവസാനിപ്പിക്കുക, ഇന്ധന വിലവര്‍ധനയുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പാത്രം തലയില്‍ വച്ചും കൊട്ടിയും വായ മൂടിക്കെട്ടിയും വ്യത്യസ്തമായ രീതിയിലാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡന്റ് റസിയാ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കക്കൂസിന്റെ പേര് പറഞ്ഞ് ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും അധികനികുതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സ്ത്രീകളെ സംഘടിപ്പിച്ച് സമരപരിപാടികള്‍ ശക്തിപ്പെടുത്തുമെന്നും റസിയാ അബൂബക്കര്‍ പറഞ്ഞു. പ്രതിഷേധ പരിപാടിയില്‍ കാസര്‍കോട് മണ്ഡലം സെക്രട്ടറി സനാ ഇസ്ഹാഖ്, ഖമറുല്‍ ഹസീന, സഫ്‌റ ശംസു, ഫസീല, നജ്മ റഷിദ്, ഷാനിദ ഹാരിസ്, സാജിദ ആഷിഫ്, ജമീല, മണ്ഡലം ട്രഷറര്‍ സൈദ നവാസ് എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News