ഫര്‍ഹാസിന്റെ മരണം: കുറ്റവാളികളായ പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുക-എസ് ഡിപി ഐ

Update: 2023-08-30 09:19 GMT

മഞ്ചേശ്വരം: ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന പരിപാടിയിലേക്ക് കാറിലെത്തിയ വിദ്യാര്‍ഥികളെ പോലിസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവം പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. സംഭവത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക, ഫര്‍ഹാസിനും കുടുംബത്തിനും നീതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ് ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പളയില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജേ, സെക്രട്ടറി ശരീഫ് പാവൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമിദ് ഹൊസങ്കടി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ ആരിക്കാടി, റസാഖ്, താജു ഉപ്പള, ഇക്ബാല്‍ കുഞ്ഞത്തൂര്‍, ഇംതിയാസ്, ഹുസയ്ന്‍ ബന്തിയോട് നേതൃത്വം നല്‍കി.

Tags:    

Similar News