കുമ്പഡാജ പഞ്ചായത്തിലെ ആംബുലന്‍സ് സേവനങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുക: എസ്ഡിപിഐ

പുതിയ ആംബുലന്‍സും കട്ടപ്പുറത്തായിരിക്കുകയാണ്. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഒരു നടപടിയും നാളിതുവരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

Update: 2021-07-26 12:00 GMT

കുമ്പഡാജ: കുമ്പഡാജ പഞ്ചായത്തിലെ ആംബുലന്‍സ് സേവനങ്ങള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് എസ്ഡിപിഐ ബെളിഞ്ച ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ മിഷന്‍ കുമ്പഡാജ പഞ്ചായത്തിന് നല്‍കിയ ആംബുലന്‍സ് എട്ടുവര്‍ഷക്കാലം ഉപകാരശൂന്യമായി കിടന്നിരുന്നു. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ ഒരു മാസം മുമ്പ് അനുവദിക്കപ്പെട്ട ആംബുലന്‍സിനും സമാന ഗതിയാണുള്ളതെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തു.

പുതുതായി ലഭിച്ച ആംബുലന്‍സ് തങ്ങളുടെ പ്രവര്‍ത്തനഫലമായി ലഭിച്ചതാണെന്ന് അവകാശപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗും ഡിവൈഎഫ്‌ഐയും ബിജെപി യുമൊക്കെ ഒരു രംഗത്തുവന്നിരുന്നു. എന്നാല്‍, പുതിയ ആംബുലന്‍സും കട്ടപ്പുറത്തായിരിക്കുകയാണ്. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഒരു നടപടിയും നാളിതുവരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

നിരവധി പേരാണ് അടുത്തിടെ ആംബുലന്‍സിന്റെ സേവനത്തിനായി അധികൃതരെ സമീപിച്ച് നിരാശരായത്. ആംബുലന്‍സ് ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നും പഴയ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും എസ്ഡിപിഐ ബെളിഞ്ച ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.

Tags: