കാസര്‍കോട് ഇന്ന് 44 പേര്‍ക്ക് കൊവിഡ്; 72 പേര്‍ക്ക് രോഗമുക്തി

Update: 2021-02-15 13:21 GMT

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. ഇതുവരെ 27743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 72 പേര്‍ രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ഹെല്‍ത്ത്) ഡോ. എ വി രാംദാസ് പറഞ്ഞു. വീടുകളില്‍ 7052 പേരും സ്ഥാപനങ്ങളില്‍ 381 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7433 പേരാണ്. പുതിയതായി 373 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2769 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 748 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 392 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 74 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Covid confirmed for 44 people in Kasargod today

Tags:    

Similar News