കണ്ണൂരില്‍ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Update: 2021-07-17 17:46 GMT

കണ്ണൂര്‍: നഗരത്തില്‍ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കണ്ണൂര്‍ ഡിപിസി പി പി സദാനന്ദനു ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ നിരവധി കേസുകളില്‍ പ്രതിയായ സറീജിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലിസ് അറസ്റ്റുചെയ്തത്. കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി, എസ്‌ഐമാരായ ഹാരിസ്, ബിജു പ്രകാശ്, പോലിസുകാരായ മിഥുന്‍, അജിത്ത്, രഞ്ജിത്ത് എന്നിവരാണ് പരിശോധകസംഘത്തിലുണ്ടായിരുന്നത്.

സറീജിനെതിരേ ഹോസ്ദുര്‍ഗ്, കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനുകളില്‍ വധശ്രമം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. ഇന്നലെ വാഹനപരിശോധനയ്ക്കിടെയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന സറീജിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നവര്‍ കാറുമായി രക്ഷപ്പെടുകയും പുതിയ തെരുവില്‍ നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്ത ശേഷം കമ്പിലില്‍ ഡിവൈഡറില്‍ ഇടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മയ്യില്‍ പോലിസ് കാര്‍ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കാറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. പ്രതികള്‍ കണ്ണൂര്‍ ടൗണില്‍ കഞ്ചാവ് വില്‍പനയ്ക്കാണ് ലക്ഷ്യമിട്ടതെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News