മട്ടന്നൂരില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Update: 2021-12-18 10:30 GMT

കണ്ണൂര്‍: മട്ടന്നൂര്‍ കളറോഡില്‍ നിര്‍മാണജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ചാവശ്ശേരി സ്വദേശി സജിത്താണ് മരിച്ചത്. അപകടത്തില്‍പ്പെട്ട രണ്ടു തൊഴിലാളികളെ രക്ഷപ്പെടുത്തി. പരിക്കേറ്റ ജിനേഷ്, ജനാര്‍ദ്ദനന്‍ എന്നിവര്‍ ചികില്‍സയിലാണ്. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.

പെട്രോള്‍ പമ്പ് നിര്‍മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം കഴിഞ്ഞ് ജോലി പുനരാരംഭിച്ച വേളയിലായിരുന്നു അപകടം. പോലിസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tags:    

Similar News