കണ്ണൂരില്‍ എസ് ഡിപിഐ വിജയിക്കാതിരിക്കാന്‍ വ്യാപകമായി ക്രോസ് വോട്ട് നടന്നു: മുസ്തഫ കൊമ്മേരി

Update: 2020-12-15 18:57 GMT


കണ്ണൂരില്‍ നടന്ന സ്ഥാനാര്‍ഥി സംഗമം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: വിവേചനമില്ലാത്ത വികസനത്തിന് എന്ന സന്ദേശത്തില്‍ മല്‍സരിച്ച എസ്ഡിപിഐയ്ക്കു ലഭിച്ച സ്വീകാര്യത തിരിച്ചറിഞ്ഞ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി കക്ഷികള്‍ എസ് ഡിപിഐ ജയിച്ചു കയറാതിരിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി ക്രോസ് വോട്ട് ചെയ്തതായി സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു. തലശ്ശേരിയിലും കണ്ണൂരിലും നടന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ ജയിക്കാതിരിക്കാന്‍ ചില സ്ഥലങ്ങളില്‍ ലീഗും ബിജെപിയും ധാരണയുണ്ടാക്കിയപ്പോള്‍ മറ്റിടങ്ങളില്‍ സിപിഎമ്മിന് വോട്ടു നല്‍കിയാണ് ലീഗ് ക്രോസ് വോട്ട് ചെയ്തത്. ചിലയിടങ്ങളില്‍ സിപിഎം യുഡിഎഫിന് വോട്ട് ചെയ്തു. എല്ലാ ധാരണകളെയും പിന്‍ ധാരണകളെയും ജനങ്ങള്‍ തള്ളിക്കളയുമെന്നും എസ്ഡിപിഐ ജില്ലയില്‍ വന്‍ മുന്നേറ്റം നടത്തുമെന്നും ത്രിതല തിരഞ്ഞെടുപ്പിന്റെ കണ്ണൂര്‍ ജില്ല ചുമതല വഹിച്ച സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു.

widespread cross-vote to prevent the SDPI from winning in Kannur: Mustafa Kommeri

Tags:    

Similar News