വിദേശ മദ്യശേഖരവുമായി രണ്ടുപേര്‍ പിടിയില്‍

Update: 2021-07-07 18:44 GMT

ഇരിട്ടി: വിദേശ മദ്യശേഖരവുമായി രണ്ടുപേരെ പേരാവൂര്‍ എക്‌സൈസ് പിടികൂടി. ഉളിക്കല്‍ അമേരിക്കന്‍ പാറ സ്വദേശി കുളങ്ങര വീട്ടില്‍ സിനോ ജോഷ്വ(33), നുച്യാട് തിയ്യഞ്ചേരി വീട്ടില്‍ എം ഗിരീഷ് കുമാര്‍(42) എന്നിവരെയാണ് കേളകം ഭാഗത്തുനിന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ടു വ്യത്യസ്ത റെയ്ഡുകളിലായി ആറ് ലിറ്റര്‍ വീതം 24 കുപ്പി (12 ലിറ്റര്‍) ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായി പേരാവൂര്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡുകളിലാണ് ഇരുവരും പിടിയിലായത്. പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫിസര്‍ എം പി സജീവന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡുകളില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ ഇ സി ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എ മജീദ്, കെ എ ഉണ്ണിക്കൃഷ്ണന്‍, പി എസ് ശിവദാസന്‍, എന്‍ സി വിഷ്ണു, പി ജി അഖില്‍ പങ്കെടുത്തു.

Two arrested with foreign liquor

Tags: