പഴകിയ മല്‍സ്യം പിടിച്ചെടുത്ത് പിഴയീടാക്കി നശിപ്പിച്ചു

Update: 2020-04-08 09:36 GMT

കണ്ണൂര്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സിറ്റി ഉരുവച്ചാലില്‍ രഹസ്യമായി മല്‍സ്യ വില്‍പ്പന നടത്തുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസും ആരോഗ്യ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തി. വാഹനത്തില്‍ പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ മല്‍സ്യം പിടികൂടി. പിടികൂടിയ മല്‍സ്യം എസ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴിച്ചുമൂടി. കണ്ണൂര്‍ കോര്‍പറേഷന്‍ 25000 രൂപ പിഴയീടാക്കി.




Tags: