കണ്ണൂര്‍ പാലക്കയം തട്ടില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

Update: 2021-12-13 01:47 GMT

കണ്ണൂര്‍: പാലക്കയം തട്ടിലുണ്ടായ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മാട്ടൂല്‍ സിദ്ദീഖ് പള്ളിക്ക് സമീപം താമസിക്കുന്ന മാട്ടൂല്‍ പി പി മഹ്മൂദ് ഹാജിയുടെ മകന്‍ മുജീബ് (20) ആണ് മരിച്ചത്.

മര്‍ക്കസ് നോളജ്‌സിറ്റി ടൈഗ്രീസ് വാലി മെഡിക്കല്‍ കോഴ്‌സ് വിദ്യാര്‍ഥിയാണ്. ഇന്നലെ വീകാട്ടായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍.

Tags:    

Similar News