കൊവിഡ്: കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

Update: 2020-07-26 12:06 GMT

റിയാദ്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. ലൈലാ അഫ്‌ലാജില്‍ ഹൗസ് ഡ്രൈവറായിരുന്ന മട്ടന്നൂര്‍ നെല്ലൂന്നിയിലെ കരോന്നുമ്മല്‍ അബ്ദുല്‍ ഖാദറാ(52)ണ് മരണപ്പെട്ടത്. കൊവിഡ് സംശയത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ ഇക്കഴിഞ്ഞ് 17നാണ് റിയാദിലെ അഫ്‌ലാജ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് മരണപ്പെട്ടത്. ഭാര്യ: ഫൗസിയ. 

Covid: Native of Kannur died in Saudi

Tags:    

Similar News